സീരിയലിലെ വിശേഷം, ജീവിതത്തിലും യാഥാർഥ്യമാകാൻ പോകുന്നു സന്തോഷം പങ്കുവെച്ച് പ്രിയ താരങ്ങൾ

ടെലിവിഷൻ പരമ്പരകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരദമ്പതികൾ ആണ് ടോഷ് ക്രിസ്റ്റിയും, ചന്ദ്ര ലക്ഷ്മണനും. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് ഇവർ കൂടുതൽ അടുത്തറിയുന്നതും പിന്നീട് വിവാഹം കഴിച്ചതും.

ഇപ്പോൾ ജീവിതത്തിലെ  സന്തോഷകരമായ വിശേഷവുമയാണ് ഇരു താരങ്ങളും എത്തിയിരിക്കുന്നത്.
സീരിയലിലെ കഥയിൽ ഐഷക്കും, ആദത്തിനും വേണ്ടി സുജാത കുഞ്ഞിനു ജന്മം നൽകാൻ പോവുകയാണെന്നും. എന്നാൽ ഞങ്ങളുടെ  യഥാർത്ഥ ജീവിതത്തിൽ ഞങ്ങൾ അച്ഛനും അമ്മയും പോകുകയാണെന്നുള്ള വിവരമാണ് ഇരു താരങ്ങളും പങ്കു വെച്ചിട്ടുള്ളത്.ഇവരുടെ  വിവാഹം നടന്ന അതെ റിസോർട്ടിൽ വെച്ചാണ് ഈ സന്തോഷ വാർത്തയും അവർ പങ്കു വെച്ചത്.

ഇരു മതവിഭാഗങ്ങളിൽ പെട്ടവരാണ് എങ്കിലും, വീട്ടുകാരുടെ സമ്മതത്തോട് കൂടെയാണ് ഇരുവരും വിവാഹിതരായത്.
ചെറുതും വലുതുമായ നിരവധി മലയാള സിനിമകളിൽ ഇരുതാരങ്ങളും വേഷമിട്ടെങ്കിലും എന്നു സ്വന്തം സുജാത സീരിയലിലൂടെയാണ് ഇരു താരങ്ങളെയും ആരാധകർ സ്വീകരിച്ചത്.
പരമ്പരയിൽ ടോഷ് അവതരിപ്പിക്കുന്നത് ആദം എന്ന കഥാപാത്രവും,ചന്ദ്ര അവതരിപ്പിക്കുന്നത് സുജാത എന്ന കഥാപാത്രവുമാണ്.
നിരവധി പ്രേഷകരാണ് ഇവരുടെ പുതിയ സന്തോഷത്തിന് ആശംസകളുമായി വന്നിട്ടുള്ളത്.

Leave a Comment