സൂപ്പർതാരങ്ങൾക്ക് പിറകെ ഗോൾഡൻ വിസ സ്വന്തമാക്കി ജനപ്രിയനായകൻ ദിലീപ്. താരത്തിന് യുഎഇ ഗോൾഡൻ വിസ നൽകി എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്നലെ രാവിലെയാണ് പത്തുവർഷത്തെ വിസ സ്വീകരിക്കാൻ ദിലീപ് ദുബായിൽ എത്തിയത്. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബിസിനസ് ഹബ്ബ് ആണ് വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. താരം ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. തിങ്കളാഴ്ച വരെ ദിലീപ് യുഎഇയിൽ ഉണ്ടാകും.
ദിലീപിന് പുറമേ മലയാളത്തിലെ ജനപ്രിയ താരങ്ങൾ ഗോൾഡൻ വിസ സ്വന്തമാക്കിയിട്ടുണ്ട് മോഹൻലാൽ, ആസിഫ് അലി, നൈല ഉഷ, ശ്വേതാ മേനോൻ, ഫഹദ് ഫാസിൽ, തുടങ്ങിയ താരങ്ങളും ഗോൾഡൻ വിസ സ്വന്തമാക്കിയിട്ടുണ്ട്. വിവിധ മേഖലയിൽ കഴിവു തെളിയിച്ചവർക്കാണ് ഗോൾഡൻ വിസ ലഭിക്കുന്നത്. ബിസിനസ്കാർക്കു മൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസകൾ. 10 വർഷത്തെ ഈ കാലാവധി വിസകൾ, കാലാവധി പൂർത്തിയാകുമ്പോൾ പുതുക്കി നൽകുകയും ചെയ്യും. ഇതിനോടകംതന്നെ നിരവധി പ്രമുഖർക്ക് ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ദീർഘകാല താമസ വിസയായ ഈ ഗോൾഡൻ വിസ 2019 ലാണ് യുഎഇ സർക്കാർ അവതരിപ്പിച്ചത്. ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് സ്പോൺസറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും കഴിയും.