ഉർവശിയുടെ വീട്ടിൽ ചക്ക മുതൽ ഇരുമ്പൻപുളി വരയുണ്ട്…..

മലയാളികൾ ഇഷ്ടപ്പെടുന്ന താരമാണ് ഉർവശി തന്റെതായ ശൈലിയിലുള്ള അഭിനയമാണ് മറ്റുള്ളവരിൽ നിന്നും ഉർവശിയെ വ്യത്യസ്തയാക്കുന്നത്. എന്നാൽ തനിക്ക് അഭിനയം മാത്രമല്ല കൃഷിയും വഴങ്ങുമെന്ന്  തെളിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി. ചെന്നൈയിലെ തന്റെ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കൃഷികളെ പരിചയപ്പെടുത്തുകയാണ് പ്രിയ താരം. ഏകദേശം മൂന്നു വർഷം പഴക്കമുള്ള ഒരു പ്ലാവ് ഉണ്ട് ഉർവശിയുടെ വീട്ടിൽ, അതിനോട് ഉർവശിക്കു വല്ലാത്ത ഇഷ്ടമാണ്, അതുകൂടാതെ തന്നെ ഇഞ്ചി പച്ചമുളക്, ഇരുമ്പൻ പുളി, മുല്ല, മാതളം, നാരകം  തുടങ്ങിയ നിരവധി കൃഷികളും ഉർവശി തന്റെ വീട്ടിൽ പരീക്ഷിക്കുന്നുണ്ട് . ഉർവ്വശിയുടെ ഭർത്താവായ ശിവ പ്രസാദിനും ഈ ചെടികളോടും, കൃഷിയോടുമെല്ലാം വളരെ താൽപര്യവുമാണ്. തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വീട്ടിലെ കൃഷി താരം പരിചയപ്പെടുത്തിയത്.

മലയാളത്തിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് ഉർവശി,  കുട്ടിക്കാലം മുതലേ ഗ്രാമീണതയും പച്ചപ്പും ഇഷ്ടപെടുന്ന താരത്തിന് കൃഷിയോട് അന്നും ഇന്നും താൽപര്യവുമാണ്. നിരവധി കഥാപാത്രങ്ങളിലൂടെ അന്നും ഇന്നും എന്നും ഉർവശി ആരാധകരെ വിസ്മയിപ്പിച്ച കൊണ്ടിരിക്കുന്നു. ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ഈയടുത്തായി താരത്തിന്റെതായ്  റിലീസ് ചെയ്തത്. തെന്നിന്ത്യൻ സിനിമകളുമായി തിരക്കിലാണ് താരം ഇപ്പോൾ.

Leave a Comment