അനിയനെ കാണാൻ ലാലേട്ടനും കുടുംബവും എത്തി

പൃഥ്വിരാജിനൊപ്പം സൗഹൃദ നിമിഷങ്ങളുമായി മോഹൻലാലും സുചിത്രയും. രണ്ടു തലമുറയെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്കിടയിൽ വളരെയധികം സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് മോഹൻലാലും പൃഥ്വിരാജും. ഇതിനുമുമ്പും മോഹൻലാലും ഒന്നിച്ചുള്ള നിമിഷങ്ങൾ പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ഇരു കുടുംബങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രദ്ധേയനാകുന്നത്. ജോർദാനിൽ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി മൂന്നു മാസത്തിനു ശേഷമാണ് പ്രിഥ്വിരാജ് ഇപ്പോൾ നാട്ടിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം കുടുംബസമേതം ഒത്തുചേർന്ന വളരെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജിനും മോഹൻലാലും സുചിത്രയും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. “തിരിച്ചു വീട്ടിൽ” എന്നാണ് ചിത്രത്തിന് സുപ്രിയ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

ഏറെ നാളുകൾക്കു ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച കൂടി ആയിരുന്നു ഇത്. പൃഥ്വിരാജിനൊപ്പം,സുപ്രിയ, സുചിത്ര, മോഹൻലാൽ, സമീർ ഹംസ എന്നിവർ ഉണ്ടായിരുന്നു. നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും ബ്രോ ഡാഡിയും എല്ലാം ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. ഇരുവരുമൊന്നിക്കുന്ന എമ്പുരാൻ എന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകർ.വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിനെ കുറിച്ച് ആരാധകർക്കുള്ളത്.

Leave a Comment