കുട്ടിത്തം നിറഞ്ഞ ചിരിയിലൂടെയും സംസാരത്തിലൂടെയും ശൈലിയിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അനുമോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ്. ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, മഞ്ഞ ലഹങ്കയിൽ ഒരു മഞ്ഞക്കിളിയെ പോലെ സുന്ദരിയായാണ് ചിത്രങ്ങളിൽ താരം എത്തിയിരിക്കുന്നത്. ഇതിനോടകം നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഫാത്തിമി ഷെറിന്റെ ഡിസൈനുള്ള ഔട്ട്ഫിറ്റിലുള്ള ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. ഫർസീനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയായ സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ആരാധകരുടെ മനസ്സുകളിൽ ഇടംനേടിയത്. സിനിമാ, മിമിക്രി, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സെലിബ്രിറ്റി ഷോ ആയ സ്റ്റാർ മാജിക് പരിപാടിയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്. ലക്ഷ്മി നക്ഷത്ര തന്നെയാണ് ഈ പരിപാടിയുടെ അവതാരകയായി എത്തുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടി വീണ്ടും ആരംഭിക്കുമ്പോൾ എല്ലാവർക്കും സുപരിചിതമായ അനുമോളും പങ്കെടുക്കുന്നു എന്നുള്ള പ്രൊമോയും വന്നിരുന്നു.