ഓണത്തിന് ചിത്രം തീയേറ്ററുകളിൽ, മോഹൻലാൽ ചിത്രം മോൺസ്റ്ററിന്റെ വിശേഷങ്ങൾ ഇങ്ങനെ

മലയാളികളുടെ പ്രിയ താരം മോഹൻലാൽ നായകനാകുന്ന മോൺസ്റ്റർ സിനിമയെത്തുന്നു. ചിത്രം ഒ ടി ടി യിൽ ആണോ, തീയേറ്ററിൽ ആണോ എത്തുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ. മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ 100 കോടി ക്ലബ് ചിത്രമായ പുലിമുരുകനു ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുലിമുരുകന്റെ രചന നിർവഹിച്ച ഉദയ്കൃഷ്ണ യാണ് മോൺസ്റ്റർ രചനയും നടത്തുന്നത്. ലക്ഷ്മി മഞ്ചുവാണ് ചിത്രത്തിൽ നായിക. ഹണി റോസ്, ലെന, സുദേവ് നായർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പാണ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതസംവിധാനം ദീപക് ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിന്ധു പനക്കൽ, സംഘട്ടനം ചെയ്യുന്നത് സ്റ്റണ്ട് സിൽവയുമാണ്, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഒ ടി ടി യിൽ റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരുന്നത്‌ എന്നാൽ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കും എന്നാണ് സിനിമയുടെ പ്രവർത്തകർ പറയുന്നത്. ഓണത്തിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Leave a Comment