12ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബിൽ ആറാടി ചാക്കോച്ചന്റെ കിടിലൻ പെർഫോമൻസ്. ” ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനത്തിനൊപ്പം ചുവടുകൾ വെയ്ക്കുന്ന കുഞ്ചാക്കോബോബൻ ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായത്.
പെരുന്നാൾ വേദിയിൽനിന്ന് കാണികളെ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ആണ് കുഞ്ചാക്കോ ബോബൻ ആ ഗാനത്തിൽ എത്തുന്നത് . ഒരു തലമുറ ഒന്നാകെ നെഞ്ചിലേറ്റിയ ദേവദൂതർ പാടി എന്ന സൂപ്പർഹിറ്റ് ഗാനമാണ് ആരാധകരിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്.
“ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിൽ 1985 ൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ പുതിയ പതിപ്പിൽ ചുവടുകൾ വെക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ബിജു നാരായണൻ ആണ് പുതിയ പതിപ്പിലെ പാട്ട് ആലപിച്ചിരിക്കുന്നത്. ഈ പാട്ടിനൊത്ത് ചുവടു വയ്ക്കുന്ന കുഞ്ചാക്കോ ബോബനെ നമുക്ക് കാണാം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണിത്.കാസർകോട്ടുകാരൻ ആയ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ തികച്ചും വേറിട്ട ഒരു കഥാപാത്രമാണിത്. തമിഴ്നാട് നടി ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് “ന്നാ താൻ കേസ് കൊട് “.
മമ്മൂട്ടി നായകനായി എത്തിയ ദേവദൂതർ പാടി എന്ന പാട്ടിന്റെ വരികൾ എഴുതിയത് ഒഎൻവി കുറുപ്പും ഈണം ഒരുക്കിയത് ഔസേപ്പച്ചനുമായിരുന്നു. അക്കാലത്തെ എവർഗ്രീൻ പാട്ടുകളിൽ ഒന്നായിരുന്നു ഇത്.