തിയേറ്ററുകളെ ഇളക്കി മറക്കാൻ പാപ്പൻ ജൂലൈ 29 ന് തീയേറ്ററുകളിൽ – Suresh Gopi’s Pappan Release Date

suresh gopi's pappan release date

Suresh Gopi’s Pappan Release Date:- സുരേഷ്ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ജൂലൈ 29 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. നീണ്ട ഇടവേളക്കുശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നീണ്ട ഒരു ഇടവേളയ്ക്കുa ശേഷം അഭിനയത്തിലേക്ക് സുരേഷ് ഗോപി ശക്തമായ് തിരിച്ചുവരുന്ന ചിത്രംകൂടിയാണിത്. ഔദ്യോഗികമായി ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇന്നാണ് പ്രഖ്യാപിക്കുന്നത്.

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യമായാണ് അച്ഛനും മകനും ഒരു ചിത്രത്തിൽ ഒരുമിച്ച് എത്തുന്നത്. വർഷങ്ങൾക്കുശേഷം വീണ്ടും കാക്കി വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ഈരാറ്റുപേട്ട, പാലാ, തൊടുപുഴ ഭാഗങ്ങളിലാണ് ചിത്രം പ്രധാനമായും ഈ ചിത്രം ഷൂട്ട് ചെയ്തത്.

സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദു നാഥ്‌, ടിനി ടോം, വിജയരാഘവൻ, ശ്രീജിത്ത്‌ രവി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ്‌ ആണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫ്താർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി റാഫി മാതിരയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വീണ്ടും മലയാളത്തിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തുന്ന സുരേഷ് ഗോപിയുടെ പാപ്പനായാണ് ആരാധകർ കാത്തിരിക്കുന്നത്.

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *