തെന്നിന്ത്യൻ സിനിമാലോകം വിറപ്പിച്ച്, മമ്മൂട്ടി- അഖിൽ അക്കിനേനി ചിത്രം ഏജന്റിന്റെ ടീസർ പുറത്തിറങ്ങി – Mammootty in Akhil Akkineni’s Agent

Mammootty in Akhil Akkineni’s Agent:- മലയാളികളും തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യുവനായകൻ അഖിൽ അക്കിനേനിയും മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്ന പാൻ ചിത്രം ഏജന്റ് ടീസർ പുറത്തിറങ്ങി.

സുരേന്ദ്രർ റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. സെൻസേഷനൽ കമ്പോസർ ഹിപ്ഹോപ് തമിഴ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. 2019 പുറത്തിറങ്ങിയ യാത്ര ആണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. എ കെ എന്റെർടൈൻമെന്റിന്റെയും സുരേന്ദർ 2 സിനിമയുടെ ബാനറിൽ രാമ ബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശി യാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നവീൻ നുലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഏജന്റീനയായുള്ള കട്ട വെയിറ്റിങ്ങിലാണ് മലയാളികൾ.

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *