ബിഗ് ബഡ്ജറ്റിൽ, ചിയാൻ 61 വിക്രം Pa രഞ്ജിത് ചിത്രം ആരംഭിച്ചു പൂജ – ‘Chiyaan 61’ Pa Ranjith’s Movie

‘Chiyaan 61’ Pa Ranjith’s Movie:- തമിഴ് സിനിമ പ്രേക്ഷകർക്ക് ഇടയിൽ ആവേശം ആയി ചിയാൻ വിക്രം നായകൻ ആവുന്ന പുതിയ ഒരു സിനിമയുടെ പൂജ ആണ് കഴിഞ്ഞ ദിവസം നടന്നത് , സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിക്രം – പാ രഞ്ജിത് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വെച്ച് നടന്നു. ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 3D ചിത്രമായിട്ടായിരിക്കും റിലീസെന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് മുതൽ ആരംഭിച്ചു. ജ്ഞാനവേൽ രാജയാണ് ചിത്രത്തിന്റെ നിർമാതാവ്. ഹിന്ദിയിലും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉണ്ടാകും. 1800 കാലഘട്ടത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. വലിയ സ്കെയിലിൽ നിർമിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ നല്ല രീതിയിൽ മുന്നോട്ട് പോവുകയാണെന്നും നിർമാതാവ് അറിയിച്ചു.

തമിഴിലെ സൂപ്പർ സംവിധായകരിൽ ഒരാളായ പാ രഞ്ജിത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഇന്ന് മുതൽ ആരംഭിച്ചു. സൂപ്പർ താരം ചിയാൻ വിക്രം നായകനായി എത്തുന്ന ഈ ചിത്രം മെഗാ ബഡ്ജറ്റിൽ ത്രീഡിയിൽ ആണ് ഒരുക്കുന്നതെന്നാണ് വാർത്തകൾ പറയുന്നത്. ഒരു പീരീഡ് ഡ്രാമ ആയാണ് ഇതൊരുക്കുകയെന്നും നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു. മൈതാനം എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേരെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, ടൈറ്റിൽ ഇതുവരെ ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ല. സൂപ്പർ മെഗാ ഹിറ്റായ ആര്യ ചിത്രം സര്‍പട്ട പരമ്പരൈക്കു ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന മുതൽ മുടക്കുള്ള ചിത്രമായിരിക്കുമിതെന്നാണ് നിർമ്മാതാവായ കെ ഇ ജ്ഞാനവേല്‍ രാജ വെളിപ്പെടുത്തിയത്. ജി വി പ്രകാശ് കുമാറാണ് ഈ വമ്പൻ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *