ഉത്തരങ്ങൾ കണ്ടെത്താൻ അവൾ വരുന്നു, അപർണ ബാലമുരളിയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി – Ini Utharam Movie

അപർണ ബാലമുരളി പ്രധാനവേഷത്തിലെത്തുന്ന ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അപർണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി ഉത്തരം.

സിദ്ധാർത്ഥ് മേനോൻ,സിദ്ധാർഥ് മേനോൻ, സിദ്ധിക്ക്, ചന്തുനാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യ രാജ്‌ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. പോലീസ് വേഷങ്ങളിൽ കൈയ്യടി നേടിയിട്ടുള്ള കലാഭവൻ ഷാജോണിനെ മറ്റൊരു പൊലീസ് വേഷമാണ് ഈ ചിത്രത്തിൽ കാണനാകുക.

ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്, രഞ്ജിത്ത് ഉണ്ണിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിങ് നിർവഹിക്കുന്നത് ജിതിൻ ഡി കെയും, കലാ സംവിധാനം ചെയ്യുന്നത് അരുൺ മോഹനനും ആണ്, മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം നിർവഹിക്കുന്നത് ധന്യ ബാലകൃഷ്ണനും ആണ് . എ ആൻഡ് വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.Ini Utharam Movie

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *