പ്രേക്ഷകശ്രദ്ധ  നേടി, അനശ്വരയുടെ മൈക്കിലെ വീഡിയോ ഗാനം

Mike
Mike

അനശ്വര രാജൻ പ്രധാന വേഷത്തിലെത്തുന്ന മൈക്ക് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഓഗസ്റ്റ് 19നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ലഡ്ക്കി എന്ന വരികളോടെ തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത്. ഇതാണ് അതിന്റെ വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്.ക്രോപ് ഹെയറും ജീൻസും ടോപ്പും ധരിച്ച് പുകവലിയും മദ്യപാനവും ആയി നടക്കുന്ന സാറയെ ആണ് ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Anaswara Rajan
Anaswara Rajan

മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ബോയിഷ് ലുക്കിലാണ് അനശ്വര രാജൻ ചിത്രത്തിലെത്തുന്നത്. വിഷ്ണുപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്. സംവിധായകനായ വിഷ്ണുപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Anaswara Rajan
Anaswara Rajan

ബോയിഷ് ലുക്കിൽ എത്തുന്ന അനശ്വര മൈക്ക് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സാറ എന്നാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ യഥാർത്ഥ പേര്. ആന്റണി എന്ന കഥാപാത്രമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം, ആന്റണിയും മൈക്കും പരിചയപ്പെടുന്നതും അവർക്കിടയിൽ ഉണ്ടാകുന്ന ബന്ധവും ഈ സിനിമയുടെ ട്രെയിലറിൽ കാണിക്കുന്നുണ്ട്. ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്, വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഹൃദയത്തിന്റെ സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഹിഷാം ആണ് അതുകൊണ്ടുതന്നെ ഈ ചിത്രത്തിലും പുതിയൊരു മാജിക്‌ ഉണ്ടാകും എന്നാണ് ആരാധകർ പറയുന്നത്.