സസ്പെൻസ് തിരയൊരുക്കി, പത്മയുടെ ട്രെയിലർ ശ്രദ്ധ നേടുന്നു – Anoop Menon’s Padma

Anoop Menon’s Padma:- അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന പത്മയുടെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടുന്നു. നായകനായ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ നായികയായെത്തുന്നത് സുരഭി ലക്ഷ്മി ആണ്.

ഒരു കുടുംബിനിയുടെ കഥ പറയുന്ന ചിത്രത്തിൽ പത്മ എന്ന വേഷത്തിലാണ് സുരഭി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. കുടുംബ നർമ്മ രസങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ ശ്രദ്ധേയമായി. രസകരമായ നിമിഷങ്ങളിലൂടെ ആരംഭിക്കുന്ന ട്രെയിലർ പിന്നീട് വൈകാരിക മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിക്കുന്നുണ്ട്.

സുരഭി ലക്ഷ്മി,അനൂപ്മേനോൻ, മാല പാർവതി, ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജിനികാന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാധവൻ തമ്പി ആണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്, സിയാന്ത് ശ്രീകാന്ത് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. നിജോയ് വർഗീസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ അടുത്ത് റിലീസ് ചെയ്ത സിബിഐ ദി ബ്രെയിൻ, 21 ഗ്രാംസ് തുടങ്ങിയ ചിത്രങ്ങളിലും വളരെ മികച്ച പ്രകടനം ആയിരുന്നു അനൂപ് മേനോൻ കാഴ്ചവെച്ചത്. ഇതിനോടകം തന്നെ പത്മയുടെ ട്രെയിലെർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Comment