Aparna Balamurali in Kaappa:- മഞ്ജുവിന് പകരം കാപ്പയിൽ ഇനി അപർണ ബാലമുരളി. ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങാൻ പോകുന്ന കാപ്പ എന്ന ചിത്രത്തിൽ അപർണ ബാലമുരളി അഭിനയിക്കുന്നു. മഞ്ജുവാര്യർ ഡേറ്റ് ക്ലാഷ് മൂലം പിൻമാറിയത് പിന്നാലെയാണ്. ചിത്രത്തിൽ അപർണ ബാലമുരളി എത്തുന്നത്. ഏറെ പ്രാധാന്യമുള്ള വേഷത്തിലാണ് താരം വരുന്നത്.
അജിത്ത് നായകനാകുന്ന പുതിയ സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടിയാണ് മഞ്ജുവാര്യർ കാപ്പയിൽ നിന്ന് പിന്മാറിയത്. അജിത്തിന്റെ എ കെ 61ന്റെ പുതിയ ഷെഡ്യൂൾ ഉടൻ പുനെ യിൽ ആരംഭിക്കും ഇരു ചിത്രങ്ങളും തമ്മിൽ ക്ലാഷ് വന്ന സാഹചര്യത്തിലാണ് മഞ്ജു വാരിയർ ചിത്രത്തിൽ നിന്ന് പിന്മാറിയത്. കാപ്പയുടെ അണിയറ പ്രവർത്തകരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഈ തീരുമാനം.
കടുവക്ക് ശേഷം വീണ്ടുമൊരു ആക്ഷൻ മാസ് ചിത്രവുമായി എത്തുകയാണ് പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ട്. ജി ആർ ഇന്ദുഗോപന്റെ ശംഖു മുഖി എന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
തിരുവനന്തപുരത്തെ കൊട്ടേഷൻ ഗുണ്ടാ തലവൻ ആയ കൊട്ട മധുവായി ആണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. അന്ന ബെൻ,ആസിഫ് അലി,ജഗദീഷ് നന്ദു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജോമോൻ ടി ജോൺ ചായാഗ്രഹണവും, ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. തിരുവനന്തപുരത്ത് മറ്റിടങ്ങളിലും ആയി ചിത്രീകരണം തുടരുകയാണ്.