പ്രേക്ഷക ഹൃദയം കീഴടക്കി വിശുദ്ധ മേജോയിലെ “ആറാം നാള് സന്ധ്യക്ക്

ലിജോമോൾ, ഡിനോയ് പൗലോസ്, മാത്യു തോമസ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന വിശുദ്ധ മെജോ എന്ന ചിത്രത്തിലെ ആറാം നാൾ എന്ന ഗാനം പുറത്തിറങ്ങി.കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശുദ്ധ മെജോ. വിനോദ് ഷൊർണ്ണൂർ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജോമോൻ ടി ജോൺ ആണ്. ഡിനോയ് പോൾസൺ ആണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുക (Visudha Mejo)

ആറാം നാള് സന്ധ്യയ്ക്ക് ” എന്നു തുടങ്ങുന്ന തുടങ്ങുന്ന മനോഹരമായ ഗാനമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. സുഹൈൽ കോയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ആണ് സംഗീതം പകരുന്നത്. വിപിൻ ലാൽ, മീര ജോഷി എന്നിവർ ചേർന്നാണ് പാട്ടുപാടിയിരിക്കുന്നത്. വേറിട്ട ഒരു ആസ്വാദന അനുഭവം തരുന്നതു കൊണ്ട് തന്നെ ഈ പാട്ട് ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു . നിരവധി പേരാണ് ഈ പാട്ടിന് മികച്ച അഭിപ്രായം നൽകുന്നത് ഷമീർ മുഹമ്മദ് ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ മാത്യു തോമസും, ഡിനോയ് പൗലോസും ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നുണ്ട്.

Leave a Comment