68 മത് ദേശീയ അവാർഡ് വേദിയിൽ മികവോടെ തിളങ്ങി അയ്യപ്പനുംകോശിയും. നിരവധി ദേശിയ പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. അയ്യപ്പനും കോശിയിലൂടെ സഹനടനായി ബിജു മേനോൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. തനിക്ക് കിട്ടിയ വിജയത്തിൽ സിനിമയുടെ സംവിധായകനായകനും, സച്ചിക്ക് ആദരസൂചകമായി ബിജു മേനോൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ കരിയർ ബ്രേക്ക് സൃഷ്ടിച്ച കഥാപാത്രമായിരുന്നു ഇത്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉണ്ട് ഈ അവാർഡ് സച്ചിക്കാണ് സമർപ്പിക്കുന്നത്, എന്നും സച്ചിനോട് വലിയ കടപ്പാട് ണ്ടെന്നും അദ്ദേഹം എല്ലാം അറിയുന്നു ഉണ്ടാവും എന്നാണ് ബിജു മേനോൻ പറഞ്ഞത്. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ഈ ചിത്രത്തിലെ ഗാനം ആലപിച്ച നഞ്ചി അമ്മയ്ക്ക് ആണ് ലഭിച്ചത്. കൂടാതെ മികച്ച ആക്ഷൻ കൊറിയോഗ്രാഫി ക്കുള്ള അവാർഡ് അയ്യപ്പനുംകോശിയിലൂടെ രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ എന്നിവർക്കാണ് ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ അന്തരിച്ച സംവിധായകൻ സച്ചിയാണ് നേടിയത്. നിരവധി പുരസ്കാരങ്ങൾ അയ്യപ്പനുംകോശിയും വാരി കൂട്ടുമ്പോൾ. എല്ലാവരെയും നൊമ്പരപ്പെടുത്തുന്ന സച്ചിയുടെ അസാന്നിധ്യമായിരുന്നു. പുരസ്കാരങ്ങൾ ലഭിച്ച എല്ലാ കലാകാരന്മാർക്കും പൃഥ്വിരാജ് തന്റെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
Be First to Comment