B. Unnikrishnan, Mammootty Movie:- ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്നചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസമായിരുന്നു ഈ ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പുറത്തുവന്നത്.
ആറാട്ടിനുശേഷം മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലൊക്കേഷനിലെ ഹെലിക്യാം വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേരോ, സിനിമയിൽ അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ഇത്തരത്തിലുള്ള രീതിയിൽ ഉദയ്കൃഷ്ണ ആദ്യമായാണ് ഇങ്ങനെ ഒരു തിരക്കഥ എഴുതുന്നത് എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. ഒരു സമകാലിക വിഷയം സംസാരിക്കുന്ന ഒരു മാസ് ചിത്രമായിരിക്കുമിത്.എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
ചിത്രത്തെക്കുറിച്ച് ബി ഉണ്ണികൃഷ്ണൻ പറയുന്നതിങ്ങനെ ” മാസ് എന്ന് വിളിക്കാവുന്ന സിനിമയാണ്. പക്ഷേ ഫൺ എലമെന്റ്‌സും കുറച്ചു കുറവാണ്. ഗൗരവമുള്ള സമകാലിക വിഷയങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത്, അത് നമുക്കെല്ലാവർക്കും അറിയാവുന്നതും യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തിൽ നിന്നും അതുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന ഒരാളിൽ നിന്നും എല്ലാം ക്യു എടുത്തിട്ടാണ് നമ്മൾ ആ സിനിമ ചെയ്യുന്നത് എന്നാണ് സംവിധായകനായ ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്.
Be First to Comment