ബറോസ് സിനിമയുടെ അവസാനഘട്ട ഒരുക്കത്തിലാണ് മോഹൻലാലും സംഘവും . ബറോസ് സിനിമയുടെ ആദ്യ ഗാന ചിത്രീകരണത്തിനായി തായ്‌ലാൻഡിൽ ആണിപ്പോൾ മോഹൻലാലും സംഘങ്ങളും.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമാണ് ബറോസ്. ബറോസിലെ ആ ഗാനരംഗമാണ് ഇപ്പോൾ തായ്‌ലാൻഡിൽ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം മോഹൻലാലിന്റെ തായി അണിയറയിൽ നിരവധി സിനിമകൾ ഒരുങ്ങാൻ പോകുന്നുണ്ട്. പ്രിയദർശൻ ഒരുക്കാൻ പോകുന്ന ആന്തോളജി ചിത്രവും ഈ ലിസ്റ്റിലുണ്ട്.
ഒരാഴ്ചയായിരിക്കും തായ്‌ലാൻഡിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പിന്നീട് പോർച്ചുഗലിൽ ആയിരിക്കും സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കുക. ബറോസിന്റെ അവസാന ഷെഡ്യൂൾ തീരാൻ പോകുന്നതും പോർച്ചുഗലിൽ തന്നെയാണ്. ഇവിടെ തന്നെയാണ് സിനിമയുടെ ഫുൾ പാക്കപ്പും. ഇവിടത്തെ ചിത്രീകരണത്തിന് ശേഷമാണ് പുതിയ സിനിമകളിലേക്ക് മോഹൻലാൽ കടക്കുക. ചിത്രത്തിൽ മോഹൻലാലിനെ സഹായിക്കാനായി മകൾ വിസ്മയയും അച്ഛനോടൊപ്പം തായ്‌ലൻഡിൽ എത്തിയിട്ടുണ്ട്
ആദ്യമായി മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഫാന്റസി ചലച്ചിത്രമാണ് ബറോസ്. ഒരു ഫാന്റസി ലോകത്തെ കഥ പറയുന്ന ചിത്രത്തിൽ വാസ്കോഡഗാമയുടെ നിധി കാക്കുന്ന ഭൂതം ആയാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. താര രാജാവിന്റെ പുതിയ മേക്കോവറിനായി കാത്തിരിക്കുകയാണ് മലയാളികൾ.