റിലീസിനായി കാത്തിരിക്കുന്നത് വമ്പൻ താരങ്ങളുടെ ചിത്രങ്ങൾ. ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഈ വർഷം ഡിസംബറിൽ ക്രിസ്മസ് റിലീസായി പ്രദർശനത്തിനെത്തും.
എം ടി വാസുദേവൻനായരുടെ കൃതികളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ദുർഗ കൃഷ്ണയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്.
വർഷങ്ങൾക്കുശേഷം വിജയും സൂര്യയും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു. വിജയിയെ നായകനാക്കി വംശി സംവിധാനം ചെയ്യുന്ന വാരിസും, സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ബോക്സോഫീസിൽ ഏറ്റുമുട്ടാൻ തയ്യാറാകുന്നത്. ഈ രണ്ടു ചിത്രങ്ങളും അടുത്തവർഷം പൊങ്കലിനാണ് ചെയ്യാൻ പോകുന്നത്.
ഷാരൂഖാൻ അറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ജവാനിൽ വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വാർത്തകൾ സത്യമാണെങ്കിൽ വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ആവുമിത്. ടോവിനോ നായകനായ തല്ലുമാല എന്ന ചിത്രം ഓഗസ്റ്റ് 12 ന് വേൾഡ് വൈഡ് ആയി റിലീസിനെത്തുന്നു.
Be First to Comment