ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനായെത്തുന്നു. ചിത്രത്തിൽ ബിഗ് ബോസ് താരം റോബിൻ വില്ലനായി എത്തുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ബ്രൂസിലി എന്നാണ് ചിത്രത്തിന്റെ പേര്
50 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് ആണ് .ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോടിലെ ഗോകുലം റിയ മാളിൽ വെച്ച് നടന്നിരുന്നു ചടങ്ങിൽ ഉദയ്കൃഷ്ണ, വൈശാഖ്, റോബിൻ, ഗോകുലം ഗോപാലൻ എന്നിവർ പങ്കെടുത്തിരുന്നു. ലോകമെമ്പാടും ആരാധകരുള്ള സൂപ്പർഹീറോ ബ്രൂസിലിയുടെ ആക്ഷൻ ജനങ്ങളോട് കിടപിടിക്കുന്ന വിധത്തിലുള്ള ഒരു സമ്പൂർണ ആക്ഷൻ ചിത്രമായിരിക്കുമിതെന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ പറഞ്ഞത്.
അതു കൂടാതെ വേദിയിൽ വച്ച് തന്നെ റോബിനെകുറിച്ച് ഗോകുലം ഗോപാലൻ പറഞ്ഞതിങ്ങനെ
റോബിൻ തന്റെ മകനെ പോലെയാണെന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞത്. നേരത്തെ റോബിൻ ഡോക്ടറായി ജോലിചെയ്തിരുന്നത് എന്റെ ആശുപത്രിയിലായിരുന്നു. അവിടെനിന്നാണ് താരം ബിഗ് ബോസിലേക്ക് പോയത്. വന്നപ്പോൾ ലോകമറിയുന്ന ഒരു കലാകാരനായി റോബിൻ മാറി.റോബിന് നല്ലൊരു ഭാവി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു
ബിഗ്ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ വിജയകിരീടം താരത്തിന് ലഭിച്ചില്ലെങ്കിലും അതിനും ഇരട്ടി സന്തോഷം അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി. റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം ആരാധകർ ഒരു മത്സരാർത്ഥികൾക്കും ഉണ്ടായിട്ടില്ല. Robin Radhakrishnan