സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത് റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചതുരം എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ഏറെ നിഗൂഢതകൾ നിലനിർത്തിക്കൊണ്ടാണ് ടീസർ പുറത്തു വിട്ടിട്ടുള്ളത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാർഥ് ഭരതനും, വിനയ് തോമസും കൂടിയാണ്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയും, എഡിറ്റിങ് നിർവഹിക്കുന്നത് ദീപു ജോസഫും ചേർന്നാണ്. അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
മലയാള സിനിമ ഇപ്പോൾ പുതിയ പാതയിലൂടെ സഞ്ചരിച്ചു വെന്ന് ഈ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും വ്യത്യസ്തമായ പരീക്ഷണങ്ങൾ ആണ് സിനിമാലോകം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് മലയാള സിനിമ എ സർട്ടിഫൈഡ് സിനിമകളുടെ പാതകളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹോളിവുഡ് എന്ന എ സർട്ടിഫൈഡ് സിനിമയുടെ ട്രെയിലറും ടീസറും എല്ലാം ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്, ഇത്തരത്തിൽ ഒരു ചിത്രമാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനംചെയ്യുന്ന ചതുരം. വിനിത അജിത്തും, ജോർജ് സാൻഡി യായോഗയും ജംനീഷ് തയ്യിലും സിദ്ധാർഥ് ഭരതനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. (Chathuram movie teaser)