ചിരഞ്ജീവി നായകനായെത്തുന്ന ഗോഡ് ഫാദറിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തിറങ്ങി.
പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് ഗോഡ്ഫാദർ.മോഹൻരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ചിരഞ്ജീവിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്, സ്റ്റീഫൻ നെടുമ്പള്ളി ആയി മോഹൻലാൽ മലയാളത്തിൽ വന്നിറങ്ങുന്നത് വൈറ്റ് & വൈറ്റ് ഡ്രെസ്സിൽ ആണെങ്കിൽ, തെലുങ്കിൽ ബ്ലാക്ക് ഡ്രസ്സിൽ ആണ് ചിരഞ്ജീവി എത്തുന്നത്. കറുത്ത അംബാസിസിഡർ കാറിൽ തന്നെയാണ് താരം വന്നിറങ്ങുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153 ആമത്തെ ചിത്രമാണ് ഗോഡ് ഫാദർ.
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രം, പ്രിയ ദർശനി ദാസ് രാംദാസ് ആയി ഈ ചിത്രത്തിൽ വേഷമിടുന്നത് നയൻതാരയാണ്. ചിത്രത്തിൽ നിന്നുള്ള നയൻതാരയുടെ ലുക്ക് പുറത്തു വിട്ടിരുന്നു സംവിധായകൻ.
എസ് തമൻ ആണ് ഗോഡ്ഫാദറിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. കോനിഡെലെ ലൈറ്റ് പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജിന്റെ വേഷത്തിൽ ഈ ചിത്രത്തിൽ എത്തുന്നത് ബോളിവുഡ് താരം സൽമാൻ ഖാൻ ആണ്. പ്രഭുദേവയാണ് നൃത്ത സംവിധാനം നിർവഹിക്കുന്നത്, സത്യദേവ് കാഞ്ചാ റാണയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Be First to Comment