ഒരു കാലത്ത് മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് രാജ സേനൻ. 5 വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് രാജസേനൻ. ” “ഞാനും പിന്നൊരു ഞാനും ” എന്നാണ് ചിത്രത്തിന് പേര്. കൊച്ചിയിലാണ് ചിത്രത്തിന്റെ പൂജ നടന്നത് ഇന്ദ്രൻസും രാജസേനനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത് ഇന്ദ്രൻസും രാജസേനനും തന്നെയാണ്.ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപെടുന്ന ചിത്രമാണിത്
സുധീർ കരമന, ജോയ് മാത്യു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്
” ഒരു പുതിയ ഒരു സിനിമയുമായി ഞാൻ..”
അനുഗ്രഹവും പ്രോത്സാഹനവും വേണം, ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് രാജസേനൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
തുളസീധര കൈമൾ എന്ന വേഷത്തിലാണ് രാജസേനൻ ചിത്രത്തിൽ എത്തുന്നത്, ഈ കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ കഥ. ഇൻസ്പെക്ടർ പരമേശ്വരൻ എന്ന വേഷത്തിലാണ് ഇന്ദ്രൻസ് ചിത്രത്തിലെത്തുന്നത്. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവാണ് ചിത്രത്തിലെത്തുന്നത്. സാം ലാൽ പി.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീത സംവിധാനം ചെയ്യുന്നത് എം ജയചന്ദ്രനാണ് ക്ലാപിൻ മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.