ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം എത്തുന്നു. സൂപ്പർഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ നിവിൻ പോളി ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു, ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിവിൻ പോളിയുടെ നിർമാണക്കമ്പനിയായ പോളി ജൂനിയർ പിക്ചേർസ് തങ്ങളുടെ പുതിയ ചിത്രമായ മഹാ വീര്യർ എന്ന പുതിയ ചിത്രം ജൂലൈ 21ന് റിലീസാകുന്നു എന്നു പറഞ്ഞുള്ള ക്കുറിപ്പിലാണ് ഈ ചിത്രത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നത്. അതുകൂടാതെ തന്നെ മറ്റു ചിത്രങ്ങളുടെ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്.
താരം,ശേഖര വർമ്മ രാജാവ്,ഡിയർ സ്റ്റുഡന്റസ്,ആക്ഷൻ ഹീറോ ബിജു -2 എന്നാണ് അവരുടെ പുതിയ നിർമ്മാണ സംരംഭങ്ങൾ പറഞ്ഞിരുന്നു. നിവിൻപോളി എബ്രിഡ് ഷൈൻ കൂട്ടുകെട്ടിലിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ആക്ഷൻ ഹീറോ ബിജു, ചിത്രത്തിൽ പോലീസ് വേഷത്തിലാണ് നിവിൻ എത്തിയത്, കൂടാതെ ജോജു ജോർജ്, അനു ഇമ്മാനുവൽ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
നിവിൻപോളി ആസിഫലി എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ ഇറങ്ങാൻ പോകുന്ന കോമഡി, ഫാന്റസി,ടൈം ട്രാവൽ സിനിമയാണ് മഹാവീര്യർ. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ എബ്രിഡ് തന്നെയാണ്.