ബിലാലും എമ്പുരാനും നേർക്കുനേർ

താരരാജാക്കന്മാരുടെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് എമ്പുരാനും ബിലാലും. ചിത്രങ്ങളെക്കുറിച്ച് വരുന്ന പുതിയ അപ്ഡേറ്റുകൾ അനുസരിച്ച് 2023 ഇരു ചിത്രങ്ങളുടെയും ചിത്രീകരണം തുടങ്ങും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .

എമ്പുരാന്റെ മേക്കിങ് രീതികളെക്കുറിച്ച് മുൻപ് സൂചനകൾ നൽകിയിരുന്നു അതേപോലെ തന്നെ ഒരു ബിഗ് ബജറ്റ് ചിത്രമായി ആണ് ബിലാൽ എത്തുന്നതും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഇതിന്റെ ആദ്യഭാഗമായ ലൂസിഫർ 200 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.

അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബിലാൽ. പ്രധാന ലൊക്കേഷനുകനുകളൊക്കെ ഇന്ത്യയ്ക്ക് പുറത്താണ്. വിദേശരാജ്യങ്ങൾ ആണ് ഈ ചിത്രത്തിലെ ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്നത്. ഈ സിനിമ ഏറ്റവും വലിയ ബജറ്റിലും മാസ്സ് ആക്ഷൻ രീതിയിലുമാണ് ഒരുക്കാൻ പോകുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ.അമൽ നീരദ് പ്രൊഡക്ഷനും, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും കോ പ്രൊഡ്യൂസ് ചെയ്താണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് എന്ന സൂചനകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത് .2023 ൽ ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയും ആ വർഷത്തിൽ തന്നെ റിലീസ് ഉണ്ടാകുകയും എന്നാണ് പുറത്തുവരുന്ന സൂചനകൾ അങ്ങനെയാണെങ്കിൽ തന്നെ ബിലാലും എമ്പുരാനും തമ്മിൽ ഒരു ക്ലാഷ് ഉണ്ടാകുമോ എന്നും പ്രതീക്ഷിക്കാവുന്നതാണ്. രണ്ടും ഗ്യാങ്സ്റ്റർ ടച്ചുള്ള സിനിമകളാണ്.അബ്രാം ഖുറേഷി എന്ന കഥാപാത്രമാണ് മോഹൻലാൽ ചെയ്യുന്നത്. ബിലാൽ ആയാണ് മമ്മൂട്ടിയെത്തുന്നത്.

Leave a Comment