കോവിഡ് പ്രതിസന്ധിക്ക് ശേഷം രണ്ടു വർഷങ്ങൾക്കിപ്പുറം ആണ് തിയേറ്ററുകൾ വീണ്ടും സജീവമായി തുടങ്ങിയത്. എന്നാൽ അത്ര സുഖകരമല്ലാത്ത അവസ്ഥയിലൂടെ ആണ് മലയാള സിനിമ ഇന്ന് കടന്നുപോകുന്നത്. കോവിഡിന് മുൻപുള്ള സിനിമയുടെ പ്രദർശനത്തിന്റെ സാഹചര്യത്തിലൂടെയല്ല മലയാള സിനിമകൾ ഇന്ന് കടന്നുപോകുന്നത്.
തിയേറ്ററുകളിൽനിന്ന് ഒ ടി ടി യിലേക്ക് ചിത്രങ്ങൾ റിലീസിനായി എത്തിയപ്പോൾ തീയേറ്റർ ഉടമകളും, സിനിമ നിർമാതാക്കളും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു. കാരണം ചെറിയ സിനിമകൾ തീയേറ്ററിൽ പ്രദർശനത്തുമ്പോൾ സിനിമകൾ കാഴ്ചക്കാർ ഇല്ലാതെ ഷോ നിർത്തി വയ്ക്കേണ്ട അവസ്ഥയാണുള്ളത്. കാരണം കുറച്ചു ദിവസങ്ങൾക്കു ശേഷം ഒ ടി ടി റിലീസ് ആയി ചിത്രങ്ങൾ വരുന്നതുകൊണ്ട് തീയേറ്ററിൽ പോയി സിനിമ കാണാൻ ആരും തയ്യാറാകുന്നില്ല.
2020 ന് ശേഷം മികച്ച വിജയം കൈവരിച്ച സിനിമകൾ എന്ന് പറയുമ്പോൾ മലയാളത്തിൽ കുറുപ്പും, ഹൃദയവും, ഭീഷ്മപർവ്വവും, ആറാട്ടും ആണ് കുറച്ചു വിജയം എങ്കിലും മലയാളത്തിന് നൽകിയത്. എന്നാൽ അന്യ ഭാഷ ചിത്രങ്ങളായ ആർ ആർ ആർ, കെ ജി എഫ് 2, വിക്രം തുടങ്ങിയ സിനിമകൾ മികച്ച വിജയം നേടി, കോടികൾ തൂത്ത് വാരിയാണ് മലയാളത്തിൽ നിന്ന് കളമൊഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് പോകുന്നതെങ്കിൽ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ആണോ, മലയാളത്തിൽ നിലനിൽപ്പുള്ളത് എന്ന കാര്യത്തിലും സംശയമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ സന്ദർശിക്കുക.