ഇനി മൂസ, പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സുരേഷ് ഗോപി – Suresh Gopi

സുരേഷ് ഗോപി നായകനായെത്തുന്ന”mei Hoom” മൂസയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ഗോപി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സുരേഷ് ഗോപിയുടെ കരിയറിലെ 253 മത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.(Suresh Gopi)

ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ചെയ്തിരിക്കുന്നത് നവാഗതനായ രൂബേഷ് റെയിനാണ്. റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ചായഗ്രഹകൻ, സൂരജ് ഇ.എസ് എഡിറ്റിംഗും നിർവഹിക്കുന്നു.

യുവ സംഗീത സംവിധായകനായ ശ്രീനാഥ് ശിവശങ്കറാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും, തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “mei Hoom മൂസ “. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഡോ. റോയ് സി. ജെ, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രവും കഴിഞ്ഞദിവസം സുരേഷ് ഗോപി പങ്കുവെച്ചിരുന്നു. റിലീസിങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, 2022 തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

Leave a Comment