ഇന്ത്യൻ വനിത ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡ് സിനിമ ഒരുങ്ങുന്നു.ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ സുവർണ സംഭാവനകൾ നൽകിയ താരമാണ് മിതാലി രാജ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ ലോക ചരിത്രത്തിലെ നെറുകയിൽ എത്തിക്കാൻ മിതാലി വഹിച്ച പങ്ക് ചെറുതൊന്നും അല്ല.
മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച “സബാഷ് മിതു “എന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്ത ചിത്രം ജൂലൈ 15നാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ താപ്സി പന്നു ആണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിൽ വിജയ് റാസ് കേന്ദ്ര കഥാപാത്രവുമായ് എത്തുന്നുണ്ട്. സിർഷ റേ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
തന്നെ ബയോപിക് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ കൂടി കഥയായിരിക്കും എന്ന് മിതാലി പറഞ്ഞിരുന്നു. ഈ ചിത്രത്തിനായി താപ്സി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന തന്നെയും തന്നെ ചുറ്റുപാടിനെ മനസ്സിലാക്കിയാണ് ചിത്രത്തിൽ തപ്സി അഭിനയിച്ചതെന്ന് മിതാലി പറഞ്ഞിരുന്നു. ലോക വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വനിത ക്രിക്കറ്റർ ആയിരുന്നു മിതാലി രാജ്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ഏകദിനത്തിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരി കൂടിയാണ് ഈ താരം. വനിതാ ക്രിക്കറ്റിലെ നിരവധി റെക്കോർഡുകൾ താരം തന്റെ പേരിൽ സ്വന്തമാക്കിയിട്ടുണ്ട്. ജൂൺ എട്ടിനാണ് മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത് 39 വയസ്സുകാരിയായ മിതാലി 39 വർഷം നീണ്ട ക്രിക്കറ്റ് കരിയറിന് ഒടുവിലാണ് ക്രിക്കറ്റിനോട് വിട പറഞ്ഞത്.