കടുവയിൽ മോഹൻലാൽ ഇല്ല, പ്രതികരണവുമായി പൃഥ്വിരാജും ഷാജി കൈലാസും

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലും എത്തുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ യുമായി ആണ് പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും എത്തിയിരിക്കുന്നത്. മാതൃഭൂമിയുമായുളള അഭിമുഖത്തിലാണ് പൃഥ്വിരാജ് ഈ കാര്യം തുറന്നു പറയുന്നത് എങ്ങനെയാണ് ഈ വാർത്ത വന്നത് അറിയില്ല എന്നും പൃഥ്വിരാജ് പറഞ്ഞു. അങ്ങനെയൊരു അതിഥി വേഷത്തെ കുറിച്ചും അറിയില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

എന്നാൽ ഈ സിനിമയുടെ സംവിധായകനായ ഷാജി കൈലാസ് പറയുന്നതിങ്ങനെ. കടുവയിൽ മോഹൻലാലിനെ കൊണ്ടുവരാൻ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു എന്നാൽ നടക്കാത്തതിനെ തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു എന്നും ഷാജി കൈലാസ് പറഞ്ഞു. സിനിമയുടെ ഒരു സീനിൽ പോലും മോഹൻലാൽ പ്രത്യക്ഷപ്പെടുന്നില്ല എന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം ഷാജി കൈലാസ് പറഞ്ഞു

മോഹൻലാൽ കടുവയിൽ 10 മിനിറ്റോളം നീളുന്ന സീനിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത് . ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനു വി എബ്രഹാമാണ്.
പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. ജൂൺ 30ന് തീയേറ്ററുകളിൽ  റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളാണ് ടീസറിൽ ഉടനീളം കാണാൻ സാധിക്കുക. കേരളത്തിലെ ഒരു ഹൈറേഞ്ച് ഏരിയയിൽ സ്ഥിരതാമസമാക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന വ്യവസായിയുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

വിവേക് ഒബ്റോയി, അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ, തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ വൃദ്ധിവിശാലും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് കനൽ കണ്ണനും മാഫിയ ശശിയും ചേർന്നാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും  മാജിക് ഫ്രെയിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Leave a Comment