പൃഥ്വിരാജിന്റെ അപാര ബുദ്ധി, അസാധ്യമായത് സാധ്യമാക്കിയതിന് പിന്നിലെ രഹസ്യം

   
 

ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുൻപ് ബാക്കിനിൽക്കെ ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് മാറ്റണം എന്നായിരുന്നു സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ജോസ് കുരുവിനാകുന്നേൽ സെൻസർ ബോർഡിനു നൽകിയ പരാതിയിലാണ് ഈ നടപടി. കഴിഞ്ഞദിവസം ജോസ് കുരുവിനാൽ കുന്നേലിന്റെയും സിനിമയുടെ അണിയറ പ്രവർത്തകരുടെ വാദം സെൻസർബോർഡ് കേട്ടിരുന്നു ഇതിൽ ജോസിന്റെ വാദം പരിഗണിച്ചു കൊണ്ടായിരുന്നു സെൻസർ ബോർഡിന്റെ ഈ വിധി. എന്നാൽ ഈ പ്രതിസന്ധികളെ എല്ലാം മറികടന്നുകൊണ്ട് ആ ദിവസം തന്നെ ചിത്രം റിലീസ് ചെയ്തു.

പിന്നീട് ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിനു പകരം, കടുവാക്കുന്നേൽ കുര്യച്ചൻ എന്ന പേര് നൽകിയാണ് ചിത്രം റിലീസ് ചെയ്തത്. ഏകദേശം 30 പ്രാവശ്യമെങ്കിലും ഈ പേര് ചിത്രത്തിൽ പറയുന്നുണ്ട്. ഇതെല്ലാം മറികടന്ന് എല്ലാവരുടെയും സഹകരണത്തോട് കൂടി ഡബ്ബിങ് ജോലികൾ പൂർത്തിയാക്കി സിനിമ റിലീസ് ചെയ്യുകയായിരുന്നു.

 

പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം കടുവ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ് ചിത്രത്തിന് സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജിനു എബ്രഹാമാണ് ഈ ചിത്രം നിർമ്മിച്ചത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

മീശ പിരിച്ച് മുണ്ടുമടക്കിക്കുത്തി എത്തിയ പഴയകാല ലാലേട്ടനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള സീനുകളാണ് ചിത്രത്തിൽ ഉള്ളതെന്നാണ് പൊതുവേ പറയപ്പെടുന്ന അഭിപ്രായം.

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *