ബോക്സോഫീസിൽ കത്തിപ്പടർന്ന് കടുവ

അടി ഇടി പൂരങ്ങളുടെ സിനിമയാണ് കടുവ. ഷാജി കൈലാസിന്റെ ഹിറ്റ് പടങ്ങളുടെ ഒരു നൊസ്റ്റാൾജിക് ഫീൽ തരുന്ന ഒരു ചിത്രം. എട്ടു വർഷങ്ങൾക്കു ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം.

പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം കടുവ ഇന്നലെയാണ് റിലീസ് ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ് ചിത്രത്തിന് വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജിനു എബ്രഹാമാണ് ഈ ചിത്രം നിർമ്മിച്ചത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

90 കളിലെ പാലയാണ് കടുവയുടെ കഥാപശ്ചാത്തലം. പ്ലാന്ററും വ്യവസായിയുമായ കടുവാക്കുന്നേൽ കുര്യച്ചൻ എന്ന പ്ലാന്ററുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നതും പൃഥ്വിരാജ് തന്നെയാണ്. വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ പ്രതി നായകവേഷത്തിൽ എത്തുന്നത്.

മീശ പിരിച്ച് മുണ്ടുമടക്കിക്കുത്തി എത്തിയ പഴയകാല ലാലേട്ടനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള സീനുകളാണ് ചിത്രത്തിൽ ഉള്ളതെന്നാണ് പൊതുവേ പറയപ്പെടുന്ന അഭിപ്രായം, വളരെ മികച്ച അഭിപ്രായത്തോട് കൂടി തിയേറ്ററുകളെ ആവേശത്തിലാക്കി ചിത്രം പ്രദർശനം തുടരുകയാണ്.

Leave a Comment