പൃഥ്വിരാജ് നായകനായ കടുവ സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
ചിത്രം തനിക്കും തന്നെ കുടുംബത്തിനും അപകീർത്തി ഉണ്ടാകും എന്ന് ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാകുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാം പൃഥ്വിരാജ് ഫിലിസും സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും, സി ജയചന്ദ്രനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജി പരിഗണിച്ച കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടു. പരാതിയിൽ സിനിമ കണ്ട് തീരുമാനമെടുക്കാൻ ആയിരുന്നു സെൻസർ ബോർഡിനു സിംഗിൾബെഞ്ച് നിർദ്ദേശം നൽകിയത്. കൂടുതൽ വാദത്തിനായി അതിൽ വീണ്ടും പരിഗണിക്കും.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്.
പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. കേരളത്തിലെ ഒരു ഹൈറേഞ്ച് ഏരിയയിൽ സ്ഥിരതാമസമാക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന വ്യവസായിയുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.
വിവേക് ഒബ്റോയി, അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ, തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ വൃദ്ധിവിശാലും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രെയിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Be First to Comment