തെന്നിന്ത്യൻ സിനിമാലോകം വിറപ്പിക്കാൻ, വീണ്ടും കാളിദാസ് ജയറാം എത്തുന്നു – Kalidas Jayaram

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയരംഗത്തേക്ക് വന്നത്. മലയാളത്തിലൂടെ ആണ് താരം സിനിമയിലേക്ക് കടന്നുവന്നത് എങ്കിലും നായകനെന്ന നിലയിൽ പേരുനൽകി കൊടുത്തത് തമിഴ് ചിത്രങ്ങളാണ്. Kalidas Jayaram

പാവ കഥൈകൾ, പുത്തൻ പുതു കാലൈ, വിക്രം തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം താരം കാഴ്ചവെച്ചിരുന്നു. ഇപ്പോൾ താരം പ്രധാനവേഷത്തിലെത്തുന്ന നച്ചത്തരം നഗർഗിരത് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി മികച്ച പ്രകടനമാണ് ചിത്രത്തിൽ കാളിദാസ് കാഴ്ചവെച്ചിരിക്കുന്നത് എന്ന് സിനിമയുടെ ട്രെയിലർ കണ്ടാൽ തന്നെ മനസ്സിലാകും.പാ രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഓഗസ്റ്റ് 31നാണ് തിയേറ്ററുകളിലെത്തുക. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രം പാ രഞ്ജിത്തിന്റ സിനിമകളിൽനിന്നും ഏറെ വ്യത്യസ്തവുമാണ്. ദുഷറ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

കലൈയരശൻ, ഹരികൃഷ്ണൻ, സുബത്ര റോബർട്ട്, സർപട്ട പരമ്പറൈ ഫെയിം ഷബീർ കല്ലറയ്ക്കൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുത്. ഛായാഗ്രഹണം കിഷോർ കുമാർ. ആർ കെ തെന്മ സംഗീത സംവിധാനവും നിർവഹിക്കുന്നു, സെൽവ ആണ് എഡിറ്റിങ് നിർവഹിക്കുന്നത്

Leave a Comment