‘വിക്രാന്ത് റോണ’; കിച്ച സുദീപ് ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ – Vikrant Rona

അനുപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ഇന്ത്യൻ കന്നഡ ഭാഷാ ഫാന്റസി ആക്ഷൻ-സാഹസിക ചിത്രമാണ് വിക്രാന്ത് റോണ. നിരുപ് ഭണ്ഡാരി, നീത അശോക്, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർക്കൊപ്പം സുദീപും ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു. ചിത്രം 2022 ജൂലൈ 28 ന് ലോകമെമ്പാടും തിയറ്ററുകളിൽ റിലീസ് ചെയ്യും. ഈച്ച എന്ന എസ്.എസ് രാജമൗലി ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ നടനാണ് കിച്ച സുദീപ്.

നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടെങ്കിലും അദ്ദേഹത്തെ പ്രേക്ഷകർ ഓർക്കുന്നത് ഈച്ചയിലെ കഥാപാത്രത്തിലൂടെയാണ്. കിച്ച സുദീപ് നായകനായി എത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂർണമായും 3ഡിയിൽ ഒരുക്കുന്ന ചിത്രം മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് റിലീസിനൊരുങ്ങുന്നത്. എന്നാൽ വിക്രാന്ത് റോണ വിതരണ അവകാശം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.ജൂലൈ 28 ന് ആണ് ചിത്രം വേൾഡ് വൈൽഡ് ആയി റിലീസ് ചെയ്യുന്നത് ,

വലിയ ഒരു സ്വീകരണം തന്നെ ആണ് കേരളത്തിൽ ഒരുക്കിയിരിക്കുന്നത് , വലിയ ഒരു മുതൽ മുടക്കിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് ,ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,