സസ്പെൻസുകൾ നിറച്ച് കുടുക്ക് 2025ന്റെ ട്രെയിലർ പുറത്തിറങ്ങി – Kudukku 2025 Trailer

ദുർഗ കൃഷ്ണ, കൃഷ്ണ ശങ്കർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിർവഹിക്കുന്ന കുടുക്ക് 2025 ന്റെ ട്രെയിലെർ പുറത്തിറങ്ങി. നിഗൂഢതകൾ നിറഞ്ഞ കഥാസന്ദർഭങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിൽ ഉടനീളം കാണാൻ സാധിക്കുക.

ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ കഥാകാലം 2025 ആണ്. ടെക്നോളജി ജീവിതത്തിനുമേൽ മാത്രമേ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രേമേയം. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക

അജു വർഗീസ്, ഷൈൻ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അഭിമന്യു വിശ്വനാഥ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് കിരൺദാസ് ആണ്. ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് വിക്കി ആണ്.

ശ്രുതി ലക്ഷ്മിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അഭിമന്യു വിശ്വനാഥണ് ക്യാമറ കൈ കാര്യം ചെയ്യുന്നത്. അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.”THE FUTURE IS TWISTED” എന്ന കൗതുകമുണർത്തുന്ന ടാഗ് ലൈനുമായി എത്തിയ ചിത്രം കോമഡി റൊമാൻസ്, മിസ്റ്ററി ഒക്കെ അടങ്ങിയ ഒരു കംപ്ലീറ്റ് പാക്കേജ് ആയി ആണ് പ്രേക്ഷകന് മുന്നിലെത്തുക. മാരൻ എന്ന കഥാപാത്രമായാണ് കൃഷ്ണ ശങ്കർ ചിത്രത്തിലെത്തുന്നത്.Kudukku 2025 Trailer