അന്തംവിട്ട് ലക്ഷ്മിപ്രിയ, റോബിൻ തന്നെ വിജയ്

ബിഗ് ബോസിന്റെ നാലാം സീസണിൽ മികച്ച രീതിയിലുള്ള പെർഫോമൻസ് നടത്തി വിജയം കൈവരിച്ച ഒരു മത്സരാർത്ഥിയാണ് ലക്ഷ്മി പ്രിയ. ആരുടെയും പിൻബലമില്ലാതെ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഫൈനൽ ടോപ്പ് ഫൈവിൽ വരെ ലക്ഷ്മി പ്രിയ എത്തിയിരുന്നു. കുറച്ചധികം ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും വളരെ മികച്ച രീതിയിൽ മത്സരിച്ച് തന്നെയാണ് ലക്ഷ്മി പ്രിയ ഫൈനൽ ഫൈവ് വരെ എത്തിയത്.

മത്സരാർത്ഥിയായ റോബിനുമായി വളരെ നല്ല ആത്മബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ലക്ഷ്മി പ്രിയ. തന്റെ സഹോദരൻ എന്ന പോലെയാണ് ലക്ഷ്മിപ്രിയ റോബിനെ കണ്ടത്. പുറത്തിറങ്ങിയതിനു ശേഷം റോബിന് ഇത്രയധികം ഫാൻസ്‌ ബേസ് ഉണ്ടാകുമെന്ന് ലക്ഷ്മിപ്രിയ കരുതിയതുമില്ല.

ഒരു പരിധിവരെ റോബിൻ ഫാൻസിന്റെ വോട്ടും ലക്ഷ്മി പ്രിയക്ക് ലഭിച്ചിരുന്നു. ലക്ഷ്മിപ്രിയയെ എൽ പി എന്നാണ് ആരാധകർ വിളിച്ചിരുന്നത്. ലക്ഷ്മിപ്രിയ പറഞ്ഞ ഡയലോഗുകൾ “പരിപ്പു കഴിച്ചു മടുത്തു” പിന്നീട് പാട്ടുകളായി മാറുകയും ചെയ്തിരുന്നു. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ട് ബിഗ് ബോസ് ക്രൂവിൽ നിന്നാണ് റോബിൻ ഫാൻസിനെ കുറിച്ച് വിവരങ്ങൾ അറിഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു. റോബിൻ തന്നെയാണ് റിയൽ വിന്നർ എന്നും ലക്ഷ്മിപ്രിയ പറയുന്നുണ്ട്. റിയാസിനെ ഉയർത്താൻ ശ്രമിക്കുമ്പോഴും എന്തുകൊണ്ട് ബ്ലെസ്ലിയെ തോൽപ്പിക്കാൻ റിയാസിന് സാധിക്കാത്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

Leave a Comment