മലയാളസിനിമ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന് ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ് കുമാർ. താരങ്ങളുടെ പ്രതിഫലം മാത്രമല്ല ജനങ്ങൾ തീയേറ്ററിലേക്ക് വരാനിരിക്കുന്നതും ഈ പ്രതിസന്ധിക്ക് കാരണം ആണെന്ന് അദ്ദേഹം പറയുന്നുണ്ട്. ജനുവരിക്ക് ശേഷം 77ഓളം സിനിമകൾ പ്രദർശനത്തിന് എത്തി.
എന്നാൽ ഇതിൽ വെറും ആറ് സിനിമയാണ് തീയേറ്ററിൽ സജീവമായി ഓടിയത്.
ചില സിനിമകൾ ഒ ടി ടി യിൽ വന്നതുകൊണ്ട് പ്രൊഡ്യൂസർമാർ രക്ഷപ്പെട്ടു നിൽക്കുകയാണ് അല്ലാതെ തീയറ്ററിനെ മാത്രം ആശ്രയിച്ച് നിൽക്കുന്ന പടങ്ങളെല്ലാം തകർച്ചയിലേക്ക് ആണ് പോകുന്നത്.
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം എന്നതും ഞങ്ങളുടെ ആവശ്യമാണ്. കാരണം അമിതമായ രീതിയിൽ പ്രതിഫലം കൂട്ടിയാൽ ആർക്ക് താങ്ങാനാവും . ഒരു കോടിക്ക് പടം എടുക്കുകയാണെങ്കിൽ ചുരുങ്ങിയത് ആറ് കോടിയെങ്കിലും നിർമ്മാതാവിന് ലഭിച്ചാൽ മാത്രമേ ലാഭം ഉണ്ടാകുകയുള്ളൂ.
ഇതൊരു വലിയ ഇൻഡസ്ട്രിയാണ് എല്ലാവർക്കും ജീവിക്കണം, ഒരു വിഭാഗം മാത്രം ജീവിച്ചാൽ പോരല്ലോ എന്നും സുരേഷ് കുമാർ പറയുന്നുണ്ട്. ഒരു സിനിമ ചെയ്യുമ്പോൾ ആദ്യം മുതൽ മുടക്കുന്ന 70 ശതമാനത്തോളം എല്ലാവരുടെയും പ്രതിഫലമായി പോകുന്നുണ്ടെന്നും പിന്നീടുള്ള 30% വെച്ചുവേണം തമിഴിനെയും തെലുങ്കിനെയും വെല്ലുന്ന സിനിമകൾ ഇവിടെ ചെയ്യാണെന്നും അദ്ദേഹം പറയുന്നുണ്ട്.
അന്യഭാഷാ ചിത്രങ്ങളാണ് കഴിഞ്ഞ നാളുകളിൽ പണംവാരി കൊണ്ടുപോയത് പുഷ്പ, ആർ ആർ ആർ, കെ ജി എഫ് 2, വിക്രം എന്നീ സിനിമകൾ പണംവാരി കൊണ്ടുപോയെന്നും ജി സുരേഷ് കുമാർ പറഞ്ഞു.
Be First to Comment