ഓണത്തിന് ഒ ടി ടി യിലും തീയേറ്റർ പ്രദർശനത്തിനെത്തുന്നത് വമ്പൻ സിനിമകൾ

ടീസറിൽ തന്നെ ഗംഭീര ട്വിസ്റ്റുകൾ ഒരുക്കിയ ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞ്. അതിജീവനത്തിന്റെ കഥയാണ് മലയൻ കുഞ്ഞ്. ചിത്രം ഓണം റിലീസ് ഒ ടി ടിയിൽ എത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്‌. നവാഗതനായ സജിമോൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മഹേഷ് നാരായണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്

കോവിഡ് ലോക്ക് ഡൗണിനുശേഷം ചിത്രീകരിച്ചു പുറത്തിറങ്ങിയ സി യൂ സൂൺ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈനർ. ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് മലയൻ കുഞ്ഞ്. ആമസോൺ പ്രൈം വീഡിയോയിലൂടെ ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യുക. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഫാസിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

മോഹൻലാൽ ചിത്രം മോൺസ്റ്റർ തീയേറ്റർ പ്രദർശനത്തിനാണ് ഒരുങ്ങുന്നത്. ബുക്മൈഷോ (book my show ) ഇവിടെ വരാനിരിക്കുന്ന മലയാളം സിനിമയുടെ ലിസ്റ്റിൽ മോൺസ്റ്റർ ചേർത്തിരിക്കുന്നു. നിർമ്മാതാക്കൾ തിയേറ്റർ തീയതി വൈകാതെ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. വൈശാഖ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാസ് സിനിമ പോലുള്ള സിനിമയല്ല ഇത് തിരക്കഥയുടെ ബലത്തിൽ മുന്നോട്ടുപോകുന്ന ചിത്രമാണ്.
ലിജോ പല്ലിശ്ശേരി മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ഞാൻ പകൽ നേരത്ത് മയക്കം എന്ന ചിത്രം ഒ ടി ടി റിലീസ് ആകാനാണ് സാധ്യത. ഓണത്തിന് എന്തായാലും മലയാളക്കരയെ സ്വീകരിക്കാൻ വമ്പൻ സിനിമകളാണ് ഒരുങ്ങുന്നത്.

Leave a Comment