മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത് നിർമാണ ചിത്രം ടർബോ പീറ്റർ ഒരുങ്ങുന്നു | Mammootty Kampany New Movie Turbo

   
 

Mammootty Kampany New Movie Turbo:- മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത് നിർമാണ സംരംഭത്തിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സിനിമ സംവിധാനം ചെയ്യും. മിഥുൻ മാനുവൽ തോമസാണ് രചന. വിജയദശമി ദിനത്തിൽ ചിത്രീകരണത്തിനു തുടക്കമാകും. ‘ടർബോ പീറ്റർ’ എന്ന പേരിൽ മിഥുൻ മാനുവൽ തോമസ് ഒരു ചിത്രം വളരെ വർഷങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ചിരുന്നു.

പക്ഷേ, ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതുതന്നെയാണോ ‘ടർബോ’ എന്ന പേരിൽ ഇറങ്ങുന്നത് എന്ന് വ്യക്തമല്ല. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും കൈകാര്യം ചെയ്യും.

 

മമ്മൂക്കയുടെ അദ്യ 100 കോടി ടർബോ തന്നെ എന്നാണ് പറയുന്നത് ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവിൽ ആണ് ഇപ്പോൾ പുതിയ ഒരു ചിത്രം പ്രഖ്യാപനവും ആയി എത്തിയത് , ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഇരിക്കുന്നത് .

ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ഈ ചിത്രം ഒരു ഗംഭീര ചിത്രം ആയിരിക്കും എന്നും പറയുന്നു , ആക്ഷൻ ചിത്രം ആയി തന്നെ ആണ് ടർബോ പീറ്റർ എന്ന ചിത്രം ഒരുക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക .

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *