മമ്മൂട്ടിയുടെ പ്രാഞ്ചി വീണ്ടുമെത്തുന്നു

തൃശൂർ ഭാഷ സംസാരിച്ച് പ്രാഞ്ചിയേട്ടൻ ആയി എത്തിയ മമ്മൂട്ടിയെ ആരും മറന്നു കാണില്ല. പൂർണ്ണമായും തൃശ്ശൂർ പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി ടോണർ ചിത്രത്തിൽ നടൻ ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. എന്നാൽ ഇത് പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റിന്റെ രണ്ടാം ഭാഗമല്ല. പക്ഷേ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന അസ്സൽ തൃശൂർകാരൻ ആയാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്.

ഒപിഎം സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ആരാണ് സിനിമയുടെ സംവിധായകനെന്ന് ഇതു വരെ തീരുമാനിച്ചിട്ടില്ല. ആഷിക് അബുവിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. 2024 മുതൽ സിനിമ ആരംഭിക്കുന്നതിനായി മമ്മൂട്ടി ഡേറ്റ് നൽകിയിട്ടുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രാഞ്ചിയേട്ടൻ ആയി എത്തി തൃശ്ശൂർ ഭാഷ സംസാരിച്ച മമ്മൂട്ടിയെ ആരും മറന്നു കാണില്ല. ഇപ്പോൾ വീണ്ടും തൃശ്ശൂർ ഭാഷയുമായി പ്രാഞ്ചിയേട്ടൻ എത്തുമ്പോൾ വളരെ ആകാംക്ഷയോടെയാണ് മലയാളികൾ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. വീണ്ടുമൊരു തൃശ്ശൂർക്കാരനായി മമ്മൂട്ടി എത്തുമ്പോൾ വമ്പൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്‌. ചെമ്പൻ വിനോദിന്റെ തിരക്കഥ ആയതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ പ്രതീക്ഷയുമുണ്ട്.

Leave a Comment