മമ്മൂട്ടി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം

നിർമ്മാണരംഗത്തും സജീവമാവുകയാണ് മമ്മൂട്ടി കമ്പനി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന. നൻ പകൽ നേരത്ത് മയക്കം എന്ന സിനിമയാണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം. ഇതു കൂടാതെ തന്നെ മറ്റൊരു ചിത്രം കൂടി മമ്മൂട്ടിയുടെ കമ്പനിയിൽ ഒരുങ്ങുന്നുണ്ട് നിസാം ബഷീർ ഒരുക്കുന്ന റോഷോക് ആണ് മറ്റൊരു ചിത്രം.

എന്നാൽ മമ്മൂട്ടി കമ്പനിയിൽ മൂന്നാമതൊരു ചിത്രം കൂടി എത്തുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി നായകനായ പുതിയ നിയമം, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫറായി പ്രവർത്തിച്ച റോബി വർഗീസ് രാജ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടിയെ നായകനാക്കി റോബി രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിവരങ്ങൾ ഒരു വർഷം മുൻപ് പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ നിർമ്മാണക്കമ്പനിയായ മമ്മൂട്ടി കമ്പനി ഈ സിനിമയാണ് നിർമ്മിക്കാൻ പോകുന്നത്. ഈ ചിത്രത്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ വൈകാതെ തന്നെ പുറത്തുവിടും.

മമ്മൂട്ടി കമ്പനി നിർമിച്ച ആദ്യ രണ്ട് ചിത്രങ്ങൾ റിലീസിനായി ഒരുങ്ങുകയാണ് നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന റോഷാക് ഓണം റിലീസ് ആയിട്ട് ആയിരിക്കും പ്രദർശനത്തിന് എത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതിയെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.