നായകൻ ഒറ്റയ്ക്കല്ല, മോഹൻലാലിനൊപ്പം എലോണിൽ പൃഥ്വിരാജും മഞ്ജുവും ഇങ്ങനെ?

ഷാജികൈലാസ് മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങാൻ പോകുന്ന ചിത്രമാണ് എലോൺ. നര സിംഹം, ആറാംതമ്പുരാൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്.

കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്കായി ചെറിയ സിനിമകൾ എടുക്കുക എന്ന മോഹൻലാലിന്റെ തീരുമാനത്തിനനുസരിച്ച് ആണ് ആന്റണി പെരുമ്പാവൂർ തന്നെ വിളിക്കുന്നതെന്നും ഷാജി കൈലാസ് പറഞ്ഞിരുന്നു.

ഇപ്പോൾ ചിത്രത്തിൽ പൃഥ്വിരാജും, മഞ്ജുവാര്യരും എലോൺ ചിത്രത്തിൽ ഉണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഈ ചിത്രത്തിൽ മോഹൻലാൽ മാത്രമാണ് ഈ ചിത്രത്തിലുള്ളത് എന്നും ഷാജി കൈലാസ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിലപ്പോൾ ഒരു കോളിലൂടെയോ ഒരു വീഡിയോ കോളിലൂടെയോ ആകാം ഇരുതാരങ്ങളും എത്താൻ സാധ്യത.
കോവിഡ് പ്രതിസന്ധി മൂലം ഒറ്റപ്പെട്ടുപോകുന്ന കാളിദാസൻ എന്ന കഥാപാത്രത്തിന്റെ കഥ മോഹൻലാലിനോട് പറഞ്ഞു വെന്നും, ഈ കഥാപാത്രം അദ്ദേഹത്തിന് ഇഷ്ടമായി എന്നും അങ്ങനെയുണ്ടായതാണ് എലോൺ എന്ന സിനിമ എന്നും ഷാജി കൈലാസ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഒടിടി പ്ലാറ്റ്ഫോം ആയിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഓഗസ്റ്റിലാണ് ചിത്രം റിലീസ് ചെയ്യുക.

Leave a Comment