പാൻ ഇന്ത്യ ഒന്നുമല്ല നമ്മളിവിടെ പാൻ വേൾഡ് സിനിമയാണ് ഒരുക്കുന്നത് അതും മോഹൻലാൽ

മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമായ ബറോസിന്റെ തിരക്കിലാണ് പ്രിയ താരം മോഹൻലാൽ. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹൻലാലും സംഘവും ഇപ്പോൾ തായ്‌ലൻഡിൽ ആണ്.ചിത്രം ഒരു പാൻ വേൾഡ് സിനിമയുടെ ലെവലിലേക്കാണ് പോകുന്നത്.

ഇപ്പോൾ ചിത്രത്തിലെ തന്നെ അഭിനേത്രിയായ കോമൾ ശർമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയിലേക്ക് മോഹൻലാൽ തന്നെ ക്ഷണിച്ചത് ഏറ്റവും ലഭിച്ച അവാർഡ് ആണെന്നാണ് കോമൾ പറയുന്നുണ്ട്. സെറ്റിലെ എല്ലാവരോടും ഒരേ പോലെയാണ് മോഹൻലാൽ പെരുമാറുന്നത്. അതിൽ വലുപ്പച്ചെറുപ്പം ഇല്ല. അദ്ദേഹം എല്ലാവർക്കും ക്ഷമയോടെ സീനുകൾ പറഞ്ഞു കൊടുക്കും.

അദ്ദേഹത്തിന് വേണമെങ്കിൽ ഒരു കോമേഴ്‌ഷ്യൽ എന്റെർ ട്രെയിനർ സിനിമ ചെയ്യാമായിരുന്നു. പക്ഷേ അദ്ദേഹം കുട്ടികൾക്കുവേണ്ടിയുള്ള ചിത്രമാണ് ചെയ്യാൻ തയ്യാറായത്. ബറോസ് ഒരു പാൻ ഇന്ത്യൻ സിനിമ അല്ല മറിച്ച് പാൻ വേൾഡ് സിനിമയാണ്. അന്തർദേശീയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സിനിമയുടെ സംവിധായകൻ ജിജോയുടെ കഥയിൽ ഒരുക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും എത്തിച്ച വാസ്കോഡഗാമയുടെ രത്നങ്ങളും സുവർണ്ണ നിധികളുടെയും കാവൽക്കാരനാണ് ബറോസ്.

Leave a Comment