പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെച്ച് ദുർഗ കൃഷ്ണ. മലയാളികളുടെ പ്രിയതാരം മോഹൻലാലിനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള സന്തോഷം തുറന്നു പറഞ്ഞിരിക്കുകയാണ് ദുർഗ കൃഷ്ണ. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ഓളവും തീരവും എന്ന സിനിമയിൽ നായകവേഷത്തിൽ ആണ് ദുർഗ കൃഷ്ണ എത്തുന്നത്. നബീസ എന്ന കഥാപാത്രത്തെ ആണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
” ഇതൊരു സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന പ്രൊജക്റ്റ് ആണ് . ഞാനാദ്യമായി പ്രിയദർശൻ സാറിന്റെ സംവിധാനത്തിൽ ലാലേട്ടന്റെ നായികയാവുന്നു. എംടി സാറിന്റെ തിരക്കഥയും സന്തോഷ് സാറിന്റെ ഛായാഗ്രഹണവും”. സിനിമയുടെ ക്ലാപ് ബോർഡിന്റെ ചിത്രം പങ്കു വെച്ചു കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് ദുർഗ കൃഷ്ണ പങ്കുവെച്ചത്.
എം ടി വാസുദേവൻ നായർ രചിച്ച്, പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ഈ ചിത്രം. ഓളവും തീരത്തിലെ പ്രണയതാക്കളായ ബാപ്പുട്ടിയെയും നസീബയെയും അനശ്വരമാക്കിയത് മധുവും ഉഷാ നന്ദിനി യുമാണ്. വീണ്ടും പ്രിയദർശന്റെ സംവിധാനത്തിൽ ഈ ചിത്രം വീണ്ടുമെത്തുമ്പോൾ ബാപ്പുട്ടിയായി മോഹൻലാലും, നബീസയായി ദുർഗ കൃഷ്ണയും എത്തുന്നു. ഹരീഷ് പേരടി, മാമുക്കോയ എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എം ടി വാസുദേവൻനായരുടെ 10 ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന 10 സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റിഫ്ലിക്സിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.