ബറോസിന് പാക്ക് അപ്പ് പറഞ്ഞ് മോഹൻലാൽ

ബറോസിന് പാക്ക് അപ്പ്‌ പറഞ്ഞ് മോഹൻലാൽ. മോഹൻലാലിന് സംവിധാനത്തിൽ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബറോസ്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം മോഹൻലാൽ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയിച്ചത്. കൂടാതെ മോഹൻലാലും അതിലെ അണിയറപ്രവർത്തകരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ മോഹൻലാൽ പങ്കു വെച്ചിട്ടുണ്ട്.ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹൻലാലും സംഘവും തായ്‌ലൻഡിൽ ഉണ്ടായിരുന്നു.ചിത്രം ഒരു പാൻ വേൾഡ് സിനിമയുടെ ലെവലിലേക്കാണ് പോകുന്നത്.

ചിത്രത്തിലെ അഭിനേത്രിയായ കോമൾ ശർമ മോഹൻലാലിന്റെ ബറോസിനെ കുറിച്ച് പറയുന്ന വാക്കുകൾ ഇങ്ങനെ . സിനിമയിലേക്ക് മോഹൻലാൽ തന്നെ ക്ഷണിച്ചത് ഏറ്റവും ലഭിച്ച അവാർഡ് ആണെന്നാണ് കോമൾ പറയുന്നുണ്ട്. സെറ്റിലെ എല്ലാവരോടും ഒരേ പോലെയാണ് മോഹൻലാൽ പെരുമാറുന്നത്. അന്തർദേശീയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സിനിമയുടെ സംവിധായകൻ ജിജോയുടെ കഥയിൽ ഒരുക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും എത്തിച്ച വാസ്കോഡഗാമയുടെ രത്നങ്ങളും സുവർണ്ണ നിധികളുടെയും കാവൽക്കാരനാണ് ബറോസ്.

 

 

 

Leave a Comment