അപ്പോൾ ഉറപ്പിച്ചോ ലാലേട്ടൻ ഓണത്തിനെത്തും, മോൺസ്റ്ററിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

പുലിമുരുകൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് മോഹൻലാൽ ഉദയ് കൃഷ്ണ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമാണ് മോൺസ്റ്റർ. ചിത്രം ഓണത്തിന് പ്രദർശനത്തിനെത്തും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുൻപ് പ്രഖ്യാപിച്ചിരുന്നത്‌ ചിത്രം ഒ ടി ടി റിലീസായി എത്തുമെന്നായിരുന്നു എന്നാൽ ചിത്രത്തിന്റെ പുറത്തു വരുന്ന പുതിയ വിവരങ്ങൾ അനുസരിച്ച് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് പറയുന്നത്. ബുക്ക്‌ മൈ ഷോയുടെ സിനിമകളുടെ ലിസ്റ്റിൽ മോൺസ്റ്റർ ഇപ്പോൾ ചേർത്തിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിനെ കുറിച്ച് വൈകാതെ തന്നെ അണിയറ പ്രവർത്തകർ പ്രഖ്യാപിക്കും.

മാസ്സ് സിനിമയെ പോലുള്ള സിനിമ അല്ല ഇത്. തിരക്കഥയുടെ ബലത്തിൽ മുന്നോട്ടുപോകുന്ന ചിത്രമാണിതെന്നും എന്റർടൈൻമെന്റിന് പ്രാധാന്യം നൽകുന്ന സിനിമയാണ് ഇതെന്നും സംവിധായകനായ വൈശാഖ് ഈ ചിത്രത്തിനെ കുറിച്ച് പറഞ്ഞിരുന്നു. ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്, സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളും ആയിരിക്കുന്ന മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് പുറത്തു വിട്ടിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സതീഷ് കുറുപ്പാണ്, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും, എഡിറ്റിങ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ് മാണ്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ .

Leave a Comment