മോഹൻലാലിന്റെ ദേവദൂതൻ എവർഗ്രീൻ ചിത്രങ്ങളിൽ ഒന്നാണ് ദേവദൂതൻ. ചിത്രം ഇറങ്ങിയപ്പോൾ അത്രവലിയ ഇമ്പാക്ട് ഉണ്ടാക്കിയില്ലെങ്കിലും വളരെയേറെ മികച്ച സിനിമകളിലൊന്നാണ് ദേവദൂതൻ. എന്നാൽ ടെലിവിഷനിൽ പ്രദർശനം ആരംഭിച്ചപ്പോൾ വളരെ മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ഉണ്ടായിരുന്നത്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിബി മലയിൽ ആണ്. വളരെ ആത്മാർത്ഥതയോടെ ചെയ്ത സിനിമയാണ് ദേവദൂതൻ എന്നും, സിനിമ റിലീസ് ചെയ്തപ്പോൾ പരാജയം ഉണ്ടായതിൽ വിഷമമില്ലെന്നും ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
സിനിമ ഓരോ പ്രാവശ്യവും ടിവിയിൽ വരുമ്പോൾ അതിന്റെ വാല്യൂ കൂടുന്നുവെന്നും, അതിന്റെ മികച്ച പ്രതികരണങ്ങൾ കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ടെന്നും നിർമ്മാതാവ് പറഞ്ഞു. ആലുവയിലെ ഒരു സെമിനാരിയിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ട് നടത്താൻ തീരുമാനിച്ചതെങ്കിലും അവിടെത്ത ബന്ധപ്പെട്ട അധികൃതർ സമ്മതിക്കാത്തതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയിലേക്ക് മാറ്റുകയായിരുന്നു, മഴപെയ്യുമ്പോൾ മണ്ണിടിഞ്ഞ് വീഴുന്നത് കൊണ്ട് തന്നെ കൂടുതൽ തുക ചെലവഴിച്ചാണ് ഈ സിനിമയുടെ സെറ്റ് ഇട്ടതെന്ന് നിർമാതാവ് പറയുന്നുണ്ട്. വളരെ മികച്ച രീതിയിൽ തന്നെയാണ് ഈ സിനിമ എടുത്തിട്ടുള്ളത്, എല്ലാവരിൽ നിന്നും മികച്ച സഹകരണമാണ് ഉണ്ടായത്.
ഇപ്പോൾ ഈ ചിത്രം വേറെ ഭാഷയിൽ ചെയ്യാൻ ആഗ്രഹമുണ്ട് എന്നാണ് പടത്തിന്റെ നിർമ്മാതാവ് പറഞ്ഞിട്ടുള്ളത്, ഈയൊരു കാര്യം സംവിധായകനായ സിബിയുടെയും, എന്റെയും ആലോചനയിൽ ഉണ്ടെന്നും നിർമ്മാതാവ് സിയാദ് കോക്കർ ജാങ്കോ സ്പേസിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.