62 വയസ്സിലും ഇജ്ജാതി ഡെഡിക്കേഷൻ, അലറി ഒഴുകുന്ന പുഴയിൽ ചങ്ങാടം തുഴഞ്ഞ്

കുത്തിയൊലിക്കുന്ന പുഴയിൽ ആരുടെയും സഹായമില്ലാതെ തനിയെ പുഴയിൽ ചങ്ങാടം തുഴഞ്ഞു പോകുന്ന മോഹൻലാലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഓളവും തീരവും എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഉള്ള വീഡിയോയാണിത്. കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ തൊമ്മൻ കുഞ്ഞു പുഴയുടെ കുത്തൊഴുക്കിലൂടെയാണ് മോഹൻലാൽ ചങ്ങാടം തുഴഞ്ഞത്. ഷർട്ടും ലുങ്കിയും ധരിച്ച് തലയിൽ ഒരു കെട്ടും കെട്ടി ഒറ്റയ്ക്കാണ് മോഹൻലാൽ ചങ്ങാടം തുഴഞ്ഞത്.

തൊമ്മൻ കുഞ്ഞ് ചപ്പാത്തിനു താഴെ നടന്ന ഈ സിനിമാ ഷൂട്ടിങ് ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു .മോഹൻലാൽ നായകനായ നരൻ എന്ന സിനിമയിലെ ഓമൽ കൺമണി എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. നരൻ സിനിമയുടെ രണ്ടാം ഭാഗമാണ് ഇതൊന്നും പ്രചരിക്കുന്നുണ്ട്. ശനിയാഴ്ചയാണ് ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹൻലാൽ ഇവിടെ എത്തിയത്.

എം ടി വാസുദേവൻ നായർ, പ്രിയദർശൻ, മോഹൻലാൽ എന്നിവരുടെ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമാണ് ഓളവും തീരവും. എംടിയുടെ പത്തു കഥകളെ അധീകരിക്കുന്ന ചിത്രത്തിലെ ഒരു കഥയാണ് ഓളവും തീരവും. ചിത്രത്തിൽ ബാപ്പുട്ടി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ദുർഗ കൃഷ്ണയാണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. ഹരീഷ് പേരടി, മാമുക്കോയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് .