ഷെയ്ൻ നിഗം ചിത്രത്തിനുവേണ്ടി ഗാനം ആലപിച്ച് മോഹൻലാൽ

ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ച് മലയാളികളുടെ പ്രിയനടൻ മോഹൻലാൽ. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത് ഷെയ്ൻ നിഗം പ്രധാനവേഷത്തിലെത്തുന്ന ബർമുഡ എന്ന ചിത്രത്തിനുവേണ്ടിയാണ് മോഹൻലാൽ പാട്ട് പാടിയിരിക്കുന്നത്. ഈ പാട്ടിന്റെ ലിറിക്കൽ വീഡിയോ മമ്മൂട്ടി ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനം ആരാധകർ ഏറ്റെടുത്തു. വിനയ് ഫോർട്ടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ കൃഷ്ണദാസ് പങ്കി ആണ് ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത്.

ഇന്ദുഗോപൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ നിഗം അവതരിപ്പിക്കുന്നത്. ഇൻസ്പെക്ടർ ജോഷ്വാ എന്ന കഥാപാത്രമായി എത്തുന്നത് വിനയ് ഫോർട്ട്‌ ആണ്. ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, സാജൻ സുദർശൻ, ദിനേശ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, ഗൗരി നന്ദ, നൂറിൻ ഷെരീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഓഗസ്റ്റ് 19 നാകും ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക

ഇതിനു മുൻപ് ടി കെ രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലും മോഹൻലാൽ പാടിയ ചിത്രത്തിലെ “കൈതപ്പൂവിൻ കന്നികുറുമ്പിൽ” എന്ന് തുടങ്ങുന്ന ഗാനം മലയാളികളുടെ ഇഷ്ട ഗാനങ്ങളിലൊന്നാണ്. (Mohanlal sings a song for Shane Nigam)

Leave a Comment