National Film Award for Malayalam:- ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ഛായാഗ്രഹണത്തിന് നിഖിൽ എസ് പ്രവീണിന് പുരസ്കാരം ലഭിച്ചു. മികച്ച വിവരണത്തിന് ശോഭ തരൂര് ശ്രീനിവാസൻ പുരസ്കാരം നേടി. മികച്ച മലയാള സിനിമക്കുള്ള പുരസ്കാരം, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച സങ്കടണം മാഫിയ ശശിക്കും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിനാണ് മികച്ച സങ്കടനത്തിനുള്ള അവാർഡ് നേടിയെടുത്ത.
മികച്ച ശബ്ദ മിശ്രണത്തിന് മാലിക്ക് എന്ന ചിത്രത്തിന് ശബ്ദം നൽകിയ ശ്രീശങ്കറിനും, വിഷ്ണുവിനും അവാർഡ് ലഭിച്ചു. മികച്ച നടിക്ക് ഉള്ള പുരസ്കാരം അപർണ ബാലമുരളിക്ക് ലഭിച്ചു, സൂര്യ നായകനായി എത്തിയ സൂരരൈ പോട്രുവിലെ അഭിനയത്തിനാണ് അവാർഡ് നേടാൻ സാധിച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സഹ നടനുള്ള അവാർഡ് ബിജു മേനോൻ കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള അവാർഡ് അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്താ സച്ചിക്ക് ലഭിച്ചു..
മികച്ച സിനിമക്കുള്ള അവാർഡ് നേടിയത് സുധ കൊങ്ങര ഒരുക്കിയ ‘സൂരരൈ പോട്രു’ എന്ന ചിത്രത്തിനാണ്. മികച്ച നടനായി സൂര്യയും, അജയ് ദേവ്‌ഗൺ എന്നിവർ പുരസ്കാരം പങ്കിടുകയായിരുന്നു. ‘സൂരരൈ പോട്രു’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് സൂര്യക്ക് ഈ അവാർഡ് നേടിയെടുക്കാൻ സാധിച്ചത്. തൻഹാജി എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവ്ഗൺ പുരസ്കാരം നേടിയത്.